തിരുവനന്തപുരം: വധശ്രമക്കേസ് വരെ എത്തിയ യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. അഖിലിന് കുത്തേറ്റ ദിവസം ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുത്തേറ്റ അഖിലിനെ വിദ്യാര്‍ത്ഥികൾ ചേര്‍ന്ന് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. അഖിലിനെ ആക്രമിക്കുന്നതും പരിക്കേറ്റ അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

വലിയ തോതിലുള്ള വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ നടന്നത് . ആസൂത്രിത ആക്രമണം ആയിരുന്നു എന്ന പൊലീസ് വാദവും ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങൾ