Asianet News MalayalamAsianet News Malayalam

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലിത്തർക്കം; ബിഷപ്പിന്റെ ചുമതയുളള മനോജ്‌ റോയിസ് വിക്ടറിനെ ഇറക്കിവിട്ടു

മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സംഘം സ്ഥലത്തെത്തി.

clash in palayam csi church trivandrum
Author
First Published May 23, 2024, 7:48 PM IST

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ ചേരി തിരിഞ്ഞ് പ്രതിഷേധിച്ച് വിശ്വാസികൾ. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ്  തർക്കമുണ്ടായത്. നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ്‌ റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. മുൻ അഡ്മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. ബിഷപ്പിനെ ഇറക്കി വിട്ടതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് സംഘം സ്ഥലത്തെത്തി.

പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ. മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.

സുഡിയോ ഓരോ മിനിറ്റിലും വിൽക്കുന്നത് 90 ടി-ഷർട്ടുകൾ; ടാറ്റയുടെ പദ്ധതികൾ തെറ്റിയില്ല, കച്ചവടം പൊടിപൊടിക്കുന്നു

അതേ സമയം, അനുകൂല വിധി ഉണ്ടെന്ന അവകാശവുമായി പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തി. എന്നാൽ അങ്ങനെ ഒരു വിധിയില്ലെന്ന നിലപാടിലാണ് പുതിയ ബിഷപ്പിനെ അനുകൂലിക്കുന്നവർ. 

Latest Videos
Follow Us:
Download App:
  • android
  • ios