Asianet News MalayalamAsianet News Malayalam

'കേരളത്തിൽ വരും വർഷങ്ങളിലും പ്രളയ സാധ്യത'; രാജ്യത്തെ കാലാവസ്ഥയിൽ വൻ മാറ്റങ്ങളെന്ന് ഡോ.സൂപ്രീയോ ചക്രബർത്തി

'ഭൂമധ്യരേഖയിൽ നിന്ന് അറബിക്കൽ വഴി ഇന്ത്യയിലേക്ക് എത്തുന്ന മൺസൂൺ കാറ്റുകളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തിൽ പ്രളയ സാധ്യത കൂട്ടുന്നു

Climate Change: Flood chance in Kerala for coming years too: supriyo chakraborty
Author
Kolkata, First Published Nov 7, 2019, 1:21 PM IST

ദില്ലി: രാജ്യത്തിന്‍റെ കാലാവസ്ഥയില്‍ പ്രകടമായ വൻമാറ്റങ്ങൾ കണ്ടുതുടങ്ങിയെന്ന് മുന്നിറിയിപ്പ്. കേരളത്തിൽ വരും വർഷങ്ങളിലും പ്രളയം ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യൻ ഇൻറിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ഡോ.സൂപ്രീയോ ചക്രബർത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൺസൂൺ കാറ്റുകളുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വന്നെന്നും കാർഷിക കലണ്ടർ പരിഷ്ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഭൂമധ്യരേഖയിൽ നിന്ന് അറബിക്കൽ വഴി ഇന്ത്യയിലേക്ക് എത്തുന്ന മൺസൂൺ കാറ്റുകളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തിൽ പ്രളയ സാധ്യത കൂട്ടുന്നു. രാജസ്ഥാനിൽ മഴ കൂടി. രാജ്യത്തെ  കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ ഒന്നാണിത്. എൺപതുകൾ മുതൽ മൺസൂൺ കാറ്റുകളുടെ  സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങൾ തുടങ്ങി.  കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ മഴ ലഭിക്കുന്ന പ്രളയ സാഹചര്യം വരും വർഷങ്ങളിലും കേരളത്തിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ഡോ.സൂപ്രീയോ ചക്രബർത്തി വ്യക്തമാക്കി. 

രാജ്യത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന  പ്രദേശങ്ങളിൽ മഴ കൂടി കാലാവർഷത്തിന്റെയും തുലാവർഷത്തിന്റെയും സമയക്രമങ്ങൾ മാറ്റങ്ങൾ വന്നു. മഴയിൽ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. രാജ്യത്തെ കാർഷിക കലണ്ടർ തന്നെ പരിഷ്ക്കരിക്കേണ്ട സമയമായി. ദുരന്ത സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള പ്രവർത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios