തിരുവനന്തപുരം: കേരള കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണരായി വിജയന്‍. കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ട്. മണ്ണിട്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് നീക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇതുവരെ പൂര്‍ണ്ണമായി പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

ഇക്കാര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ രാവിലെ മുതല്‍ ശ്രമിക്കുന്നുണ്ട്. യദ്യൂരപ്പയുടെ തിരക്കുകള്‍ മൂലമാകാം തനിക്ക് അദ്ദേഹത്തോട് സംസാരിക്കാനായിട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമനമന്ത്രി നേരത്തേ ചുമതലപ്പെടുത്തിയതോടെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കര്‍ണാടക മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. റോഡ് മണ്ണിട്ട് തടസ്സപ്പെടുത്തിയത് മാറ്റേണ്ടതുണ്ടെന്ന് അറിയിച്ചതോടെ കര്‍ണാടക സര്‍ക്കാരുമായി സംസാരിക്കാമെന്നും പുരോഗതി അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. 

അതേസമയം ചീഫ് സെക്രട്ടറി വിഷയം കേന്ദ്ര കാബിനറ്റ് സെക്രട്ടടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പരിഹരിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.