സംസ്ഥാന സര്‍ക്കാറിന്റെ 2018-19 വര്‍ഷത്തെ മാധ്യമപുരസ്‌കാരങ്ങള്‍ (Media Award) മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2018-19 വര്‍ഷത്തെ മാധ്യമപുരസ്‌കാരങ്ങള്‍ (Media Award) മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. സ്വദേശാഭിമാനി -കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍, സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ് എന്നിവയാണ് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ജേതാക്കൾക്ക് സമ്മാനിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍, മേയർ ആര്യ രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങിൽ മുഖ്യാതിഥികളായി.
2018 -ല്‍ ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ടിവി ന്യൂസ് റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ചീഫ് റിപ്പോർട്ടർ കെ. അരുണ്‍ കുമാറിന് ലഭിച്ചു. ടിവി ക്യാമറയ്ക്കുള്ള പുരസ്‌കാരം വിജേഷ് ജികെപിക്കാണ്. മികിച്ച ടിവി അഭിമുഖത്തിനുള്ള അവാര്‍ഡ് ജിമ്മി ജെയിംസിനായിരുന്നു. 2019 -ലെ മാധ്യമ അവാര്‍ഡുകളിലും മൂന്നെണ്ണം ഏഷ്യാനെറ്റ് ന്യൂസിനായിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പ്രത്യേക പരാമര്‍ശം മനു ശങ്കര്‍, റിനി രവീന്ദ്രന്‍ എന്നിവര്‍ക്ക് ലഭിച്ചു. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ഷഫീക് ഖാന് ലഭിച്ചു.
