അത് പ്രതിഷേധമല്ല,ആക്രമണോത്സുകതയാണ്,തീവണ്ടിക്ക് മുന്നിൽ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി, ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്.സിപിഎം പ്രവർത്തകർ കാണിച്ചത് മാതൃകാപരമായ പ്രവർത്തനമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍; നവകേരള യാത്രക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡിവൈെഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച് മുഖ്യമന്ത്രി.കരിങ്കൊടി പ്രകടനം എന്ന് അതിനെ ചിലർ വിശേഷിപ്പിച്ചു കണ്ടു. ജനാധിപത്യപരമായ ഒരു പ്രതിഷേധത്തിനും ഈ സർക്കാർ എതിരല്ല. എന്നാൽ, കരിങ്കൊടിയുമായി ഓടുന്ന വാഹനത്തിനു നേരെ ചാടിയാലോ? അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതാവണമെന്നില്ല. റോഡിലേക്ക് ചാടുന്ന ആൾക്ക് അപകടമുണ്ടായാലോ? അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിന് ഇടയാക്കും. തീവണ്ടിക്ക് മുന്നിൽ ചാടുന്നവരെ വലിച്ചു മാറ്റില്ലേ,അത് പോലെ മാറ്റിയതാണ്.സിപിഎം പ്രവർത്തകർ കാണിച്ചത് മാതൃകാപരമായ പ്രവർത്തനമാണ്.അത് തുടരണം.ബസിന് മുന്നിൽ ചാടിയവരെ രക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
നവകേരള സദസ്സ് എന്ന ജനാധിപത്യപരമായ ബഹുജന മുന്നേറ്റ പരിപാടിയുടെ അത്യുജ്ജ്വല വിജയം കണ്ട് നൈരാശ്യം പൂണ്ടവരുടെ വീണ്ടുവിചാരമില്ലാത്ത പ്രകടനമാണുണ്ടാകുന്നത്, ഇത്തരം പ്രകടനങ്ങള്‍ അവസാനിപ്പിക്കണം ഇത് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന ജനകീയ സദസ്സുകളാണ്. ഇതിനെ തകർക്കാൻ വരുന്ന ശക്തികളെ ജാഗ്രതയോടെ നോക്കിക്കാണാനും അവരുടെ പ്രകോപനങ്ങളിൽ വീണുപോകാതിരിക്കാനും എൽഡിഎഫ് ഗവൺമെന്‍റിനെ സ്നേഹിക്കുന്ന എ എല്ലാവരും ശ്രദ്ധിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു