Asianet News MalayalamAsianet News Malayalam

ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു, നിലവിലെ അവകാശങ്ങള്‍ എങ്ങും പോകില്ല, സംവരണത്തില്‍ ലീഗിനെ വിമര്‍ശിച്ച് പിണറായി

ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണ്. പാവങ്ങള്‍ തങ്ങളുടെ സംവരണാവകാശം പോകുമോ എന്ന ഭയത്തിലാണ് 
അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത്...

cm on reservation issue
Author
Thiruvananthapuram, First Published Oct 29, 2020, 7:03 PM IST

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ ലീഗിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവരെന്നും എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരീയായ അര്‍ത്ഥത്തില്‍ പരിഗണിച്ചാണ് എക്കാലത്തും തീരുമാനം എടുത്തിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ഈ സംവരണം പ്രധാന വിഷയമായിരുന്നു. 50 ശതമാനം വരെയാണ് സംവരണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലേക്ക് പല സംസ്ഥാനങ്ങളും എത്തിക്കഴിഞ്ഞു. സംവരണേതര വിഭാഗത്തിന് 10 ശതമാനം സംവരണം നടപ്പിലാക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടത്. 

സംവരണം യുഡിഎഫ് പ്രകടനപത്രികയിലും സ്ഥാനം പിടിച്ചിരുന്നു. ആദ്യഘട്ടത്തില്‍ അവസരം കിട്ടിയത് ദേവസ്വം രംഗത്താണ്. അവിടുത്തെ പ്രത്യേക അവസ്ഥയില്‍ ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞു. ഈ വിഷയത്തില്‍ ഭരണഘടനാഭേദഗതി വന്നു. രാജ്യത്താകെ ഇത്തരമൊരു നയം വന്നിരിക്കയാണ്. അത് നമ്മുടെ സംസ്ഥാനത്തും നടപ്പിലാക്കേണ്ടി വന്നിരിക്കുകയാണ്.

എന്നാല്‍ ചിലര്‍ തെറ്റിദ്ധരിച്ചുകൊണ്ട് എതിര്‍ക്കാന്‍ വന്നിരിക്കുകയാണ്. പാവങ്ങള്‍ തങ്ങളുടെ സംവരണാവകാശം പോകുമോ എന്ന ഭയത്തിലാണ് അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ആരുടെയും  അവകാശം ഹനിക്കപ്പെടില്ല എന്നാണ്. എന്നാല്‍ ഒരു പാര്‍ട്ടി 'ചന്ദ്രഹാസം ഇളക്കുന്നു'ണ്ടെന്നും അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആണെന്നും പിണറായി പറഞ്ഞു.

എല്ലാ മുസ്ലീംകള്‍ക്കും സംവരണമുള്ള സംസ്ഥാനം കേരളമല്ലാതെ മറ്റേതാണുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുന്നാക്ക വിഭാഗം എന്നല്ല സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എന്നാണ് പറയേണ്ടത്. രാജ്യത്താകെയുള്ള മുസ്ലീംകള്‍ കേരളത്തിന് പുറത്ത് സംവരണേതര വിഭാഗമാണ്. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും ഒരു മതത്തിലും പെടാത്തവരിലെയും ഇത്തരത്തിലുള്ളവര്‍ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മാറും. ഏറ്റവും പാവപ്പെട്ടവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറ്ഞ്ഞു.

Follow Us:
Download App:
  • android
  • ios