തിരുവനന്തപുരം: തൃശൂരിലെ സിപിഎം ബാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനൂപിനെ കുത്തിക്കൊന്ന സംഭവം ശാന്തമായ ജനജീവിതം തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. ആ ചെറുപ്പക്കാരന്‍ ജനത്തിനാകെ പ്രിയങ്കരനായിരുന്നു. നാടാകെ കണ്ണീരൊഴുക്കുന്ന നിലയാണ് കാണാനാവുന്നത്. കൊലയ്ക്ക് നേതൃത്വം കൊടുത്തവരില്‍ പ്രധാന പ്രതിയെ പിടികൂടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.