Asianet News MalayalamAsianet News Malayalam

വയനാട്ടിലേത് ദേശീയ ദുരന്തം, കേരളത്തിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ വലിയ ദുരന്തം: മുഖ്യമന്ത്രി

രക്ഷാപ്രവ‍ർത്തനത്തിൽ എല്ലാ സേനാംഗങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായതാണ് വയനാട്ടിൽ കണ്ടതെന്നും മുഖ്യമന്ത്രി

CM on Wayanad landslide disaster says it the worst india ever witnessed
Author
First Published Aug 4, 2024, 9:18 AM IST | Last Updated Aug 4, 2024, 9:18 AM IST

തൃശ്ശൂര്‍: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പൊലീസ് അക്കാദമിയിൽ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പൊലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഒരു നാടാകെ ഇല്ലാതായതിന്റെ നടുക്കം ജനങ്ങളിലുണ്ട്. മനുഷ്യത്വം സേനകളുടെ മുഖമുദ്രയാവുന്ന സന്ദർഭമാണ് കണ്ടത്. മാതൃകാപരമായ പൊലീസ് ഇടപെടലുണ്ടായി. സ്വന്തം ജീവൻ തൃണവത്ഗണിച്ചാണ് ആളുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപരന്റെ ജീവിതം തന്റെ ജീവിതത്തേക്കാൾ വലുതെന്ന ബോധ്യമാണ് എല്ലാവരെയും നയിച്ചത്. ദുരന്തത്തിൻ്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. രക്ഷാപ്രവ‍ർത്തനത്തിൽ എല്ലാ സേനാംഗങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായതാണ് വയനാട്ടിൽ കണ്ടത്. ജീവൻ പണയപ്പെടുത്തി സേനകൾ നടത്തിയ രക്ഷാ പ്രവർത്തനം അഭിനന്ദനാർഹമാണ്. ദുരന്ത മുഖങ്ങളിൽ മനുഷ്യ സ്നേഹത്തിൻ്റെ ഊഷ്മളത കേരളം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios