Asianet News MalayalamAsianet News Malayalam

കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി: നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നടപടികള്‍ വേഗത്തിലാക്കാൻ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു

cm pinarayi directed to speed upc oimbatore
Author
Palakkad, First Published Sep 21, 2019, 5:47 PM IST

തിരുവനന്തപുരം: കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴികൾക്കായുളള തുടർ നടപടികള്‍ വേഗത്തിലാക്കാൻ  ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി തൃശ്ശൂര്‍-പാലക്കാട് മേഖലയില്‍ 1860 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 

ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ പാലക്കാട്, തൃശ്ശൂര്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു.  കോറിഡോര്‍തല അതോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാർ ഒപ്പിടൽ മുതലായ നടപടികളും വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കെ.എസ്.ഐ.ഡി.സി എം.ഡി സഞ്ജയ് കൗള്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios