Asianet News MalayalamAsianet News Malayalam

കൊവിഡ് ഭേദമായവരിൽ പോസ്റ്റ് കൊവിഡ് സിൻഡ്രോം, കൂടുതൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി

ശ്വാസകോശം, വൃക്ക തുടങ്ങിയവയിൽ വ്യതിയാനം മാറാൻ സമയമെടുക്കും. അവർക്ക് ദീർഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. 

 

cm pinarayi vijayan about post covid syndrome
Author
Thiruvananthapuram, First Published Oct 22, 2020, 6:32 PM IST

തിരുവനന്തപുരം: കൊവിഡ് രോഗം ഭേദമായവരിൽ ഒരു ശതമാനം പേരിൽ പോസ്റ്റ് കൊവിഡ് സിൻഡ്രോം കണ്ടെത്തിയതായി  മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് നെഗറ്റീവായവരുടെ ശരീരത്തിൽ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങൾ അവശത നേരിടാൻ സാധ്യതയുണ്ട്. ശ്വാസകോശം, വൃക്ക തുടങ്ങിയവയിൽ വ്യതിയാനം മാറാൻ സമയമെടുക്കും. അവർക്ക് ദീർഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. 

ഇത്തരത്തിൽ പോസ്റ്റ് കൊവിഡ് സിൻഡ്രോം സാധ്യത നിലനിൽക്കുന്നതിനാൽ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈൻ തുടരാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. രോഗം ഭേദമായാലും ആരോഗ്യകരമായ ഭക്ഷണവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അവശത നീണ്ടുനിൽക്കുന്നവർ ഡോക്ടർമാരുടെ സേവനം തേടണം. ഹൈപ്പർ ടെൻഷൻ പോലുള്ള രോഗമുള്ളവർ കൊവിഡിന് ശേഷം കൂടുതൽ കരുതൽ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനമുള്ള ജോലികളടക്കം ചെയ്യാൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios