കണ്ണൂര്‍:   കേരളത്തിലെ കോൺഗ്രസ് ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.  പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. ബിജെപി അനുകൂല സംഘത്തിന് കോൺഗ്രസ് കീഴടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയാനന്ത സാഹചര്യത്തില്‍,  വിദേശ സഹായം സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തപ്പോഴും കോൺഗ്രസ് എതിർത്തില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഫെഡറൽ സംവിധാനത്തെ  തകർക്കുകയാണ്.  ജമു കാശ്മീരിൽ തരിഗാമിയെ പോലെ ഒരു നേതാവിനെ ഹേബിയസ് ഹർജിയിലൂടെ കാണണ്ട സ്ഥിതി വന്നിരിക്കുന്നു. ഭരണ ഘടനക്ക് എന്ത് സംഭവിച്ചുവെന്ന് ആലോചിക്കണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.