Asianet News MalayalamAsianet News Malayalam

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്; ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരം

കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ  ജന്തർ മന്ദറിലേക്ക് നീങ്ങും.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. 

cm pinarayi vijayan and cabinet ministers to delhi to protest against Central government apn
Author
First Published Jan 16, 2024, 12:24 PM IST

തിരുവനന്തപുരം:  കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്താൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ  ജന്തർ മന്ദറിലേക്ക് നീങ്ങും.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. 

ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡൽഹിയിലെ സമര ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ഇപി ജയരാജൻ അറിയിച്ചു. 

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി പിന്മാറി; ട്രംപിനെ പിന്തുണക്കും

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios