കൊച്ചി: സിവിൽ സർവ്വീസിലേക്ക് കടന്നുവരുന്നവർ ഡോ. ഡി ബാബു പോളിന്‍റെ ജീവിതം പാഠപുസ്തകമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന ബാബുപോൾ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവാദങ്ങളെ ഭയക്കാതെ സത്യം പറയാൻ എക്കാലവും ധൈര്യം കാണിച്ച ഉദ്യോഗസ്ഥനായിരുന്നു ബാബു പോളെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ബാബു പോളിന്‍റെ വിയോഗം ഭരണ രംഗത്ത് മാത്രമല്ല സാംസ്കാരിക രംഗത്തും വലിയ നഷ്ടമായിരുന്നുവെന്ന് അദ്ദേഹം ഓർമിച്ചു. ജസ്റ്റിസ് സിറിയക്ക് ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.