കെ ആ‌ർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്

തൃശൂർ: സാംസ്കാരിക മുഖാമുഖത്തിൽ നിയന്ത്രണം വിട്ട് രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ ആ‌ർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്നായിരുന്നു മുഖ്യമന്ത്രി ദേഷ്യത്തോടെ ചോദിച്ചത്. 

'എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളെയും ജയിലിലാക്കും' കയ്യിൽ ആറ്റംബോംബ് ഉണ്ടെന്നും സാബു എം ജേക്കബ്

സംഭവം ഇങ്ങനെ

സാംസ്കാരിക മുഖാമുഖത്തിൽ കെ ആ‌ർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ആശങ്കയാണ് ഷിബു ചക്രവർത്തി ചോദ്യമായി ഉന്നയിച്ചത്. 'നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് 10 വർഷമായി, കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ' - എന്നായിരുന്നു ഷിബു ചക്രവർത്തി ചോദിച്ചത്.

ഈ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞത്. പിന്നാലെ 'അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ' - എന്നായിരുന്നു മുഖ്യമന്ത്രി രോഷത്തോടെ ഷിബു ചക്രവ‍ർത്തിയോട് ചോദിച്ചത്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മികച്ച നിലയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനം അംഗീകരിക്കാനാകില്ല. ഇത്തരം ആരോപണങ്ങളോടൊന്നും യോജിക്കാൻ കഴിയില്ല. 'അഭിപ്രായം അവസരം തന്നാൽ എന്തും പറയാമോ' - എന്നും മുഖ്യമന്ത്രി രോഷത്തോടെ ഷിബു ചക്രവ‍ർത്തിയോട് ചോദിച്ചു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ഏറ്റവും നല്ല കരങ്ങളിൽ തന്നെയാണ് ഉള്ളതെന്നും മികച്ച നിലയിൽ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം