കൊച്ചി; ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് പ്രശംസാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചില ആശുപത്രികൾ ലാഭക്കണ്ണോടെയാണ് പ്രവർത്തിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുവർണ ജൂബിലിയുടെ ഭാഗമായി നൂറ് പേർക്ക് ഹൃദയ ശസ്ത്രക്രിയയും ആയിരം പേർക്ക് തിമിര ശസ്ത്രക്രിയയും ആദിവാസി കോളികളിൽ മെഡിക്കൽ ക്യാംപും സൗജന്യമായി നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ, ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക ബാവ, വി പി സജീന്ദ്രൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.