തൃശ്ശൂർ: കേരള പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശ്ശൂരിൽ എത്തും. നാലരവർഷം ജില്ലയിലുണ്ടായ വികസനങ്ങൾ പങ്കുവെച്ചും ഭാവിവികസനത്തിന്‍റെ ആശയങ്ങൾ രൂപപ്പെടുത്താനും നൂറോളം പേരുമായാണ്‌ മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്‌.

രാവിലെ 10.30 ന് ഹോട്ടൽ ദാസ് കോർഡിനന്‍റിലിലാണ് പരിപാടി. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ മുഖ്യമന്ത്രിയുമായി ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ മത സംഘടന നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. 12.15 ന് മാധ്യമങ്ങളെ കണ്ട ശേഷം ഉച്ചയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകും.

'മുഖ്യമന്ത്രിയുടെ മറുപടി വേദനിപ്പിച്ചു', ഓർത്തഡോക്സ് സഭാ പ്രതിനിധി, പിൻമാറി സമസ്ത