ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നു ചര്‍ച്ചാ വിഷയം

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. രാവിലെ കോവളത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. നിയമമന്ത്രി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഹൈക്കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നു ചര്‍ച്ചാ വിഷയം. കേസുകള്‍ തീര്‍പ്പാക്കല്‍, കോടതിക്ക് വാഹനങ്ങള്‍ അനുവദിക്കല്‍, കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി എന്നാണ് വിവരം.

നിപ പ്രതിരോധപ്രവർത്തനം: ലോകത്തെ നയിക്കാന്‍ കേരളത്തിന് കഴിയുമെന്ന് മന്ത്രി

YouTube video player