തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാന്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'രാഷ്ട്രീയം നോക്കി കേസ് എടുക്കുന്ന രീതി സർക്കാരിന് ഇല്ല. 
ആക്ഷേപങ്ങൾ വരുമ്പോൾ അതിന്റെ ഭാഗമായി പരിശോധന നടത്തി കേസെടുക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. 

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കന്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കുമ്മനം  രാജശേഖരനെ  ആറന്മുളപൊലീസ്  പ്രതിചേർത്തത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. അദ്ദേഹത്തിന്റെ മുൻ പിഎ പ്രവീൺ വി. പിള്ളയാണ് കേസിൽ ഒന്നാം പ്രതി.