ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവ് കൊവിഡ്  ബാധിതരിൽ ഉണ്ട്. വാക്സിനുകളിൽ ആശങ്ക വേണ്ട. ചില തെറ്റിധാരണാജനകമായ പ്രചാരണങ്ങളുണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം.

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 16 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 4407 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. ഉറവിടമറിയാത്ത 281 പേരുണ്ട്. 24 പേർ ആരോഗ്യ പ്രവർത്തകരാണ്. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതർ കുറയുകയാണെന്നും വാകിസിനിൽ ആശങ്ക വേണ്ടെന്നും പിണറായി പറഞ്ഞു. ഒരാഴ്ച കൊണ്ട് 6.3 ശതമാനം കുറവ് കൊവിഡ് ബാധിതരിൽ ഉണ്ട്. വാക്സിനുകൾ സ്വീകരിക്കുന്നതിൽ ആശങ്ക വേണ്ട. ചില തെറ്റിധാരണാജനകമായ പ്രചാരണങ്ങളുണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. സമൂഹ സുരക്ഷയെ മറികടക്കുന്ന പ്രവർത്തിയെ അനുകൂലിക്കാനാകില്ല. ആശങ്കാ രീതിയിൽ വൈറസിന് ജനിതക വൈകല്യം എന്നത് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് സാധാരണമാണ് പഠനവിധേയമാക്കേണ്ടതുമാണ്. 

അത് കൊണ്ട് കേരളത്തിൽ ജനിതക വൈകല്യം പഠന വിധേയമാക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും സാമ്പിളുകൾ പഠന വിധേയമാക്കുന്നുണ്ട്. ജനിതക വ്യതിയാനം അപകടകരമായ സ്ഥിതി ഉണ്ടാക്കും എന്ന ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. പഠനകൾ നടക്കുന്നതേയുള്ളു. വാർത്തകൾ നൽകുമ്പോൾ അനാവശ്യമായ ഭീതി പരത്തരുത്. ശാസ്ത്രീയമായ കാര്യങ്ങൾ സാധാരണക്കാരണക്കാരന് മനസിലാകുന്ന രീതിയിൽ വിശദീകരിച്ച് ബോധവത്ക്കരണം നടത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് ജില്ല തിരിച്ചുള്ള കണക്ക് 

കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.