Asianet News MalayalamAsianet News Malayalam

ഗാന്ധി ഘാതകർ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു; കാലം ആവശ്യപ്പെടുന്ന പ്രതിജ്ഞയെക്കുറിച്ച് മുഖ്യമന്ത്രി

ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു

രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന് പ്രതിജ്ഞ ചെയ്യണം

cm pinarayi vijayan remembering mahatma gandhi
Author
Thiruvananthapuram, First Published Oct 2, 2019, 9:21 AM IST

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നിൽക്കുകയാണെന്ന് ചൂണ്ടികാട്ടിയ മുഖ്യമന്ത്രി ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികമാണിന്ന്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ്. ഗാന്ധിജി ഉയർത്തിപ്പിടിച്ച മ്യൂല്യങ്ങൾ നൂറ്റാണ്ട് പിന്നിടുമ്പോഴും ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കാണാനുള്ള വിശാലമായ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചായിരുന്നു ഗാന്ധിജിയുടെ ഓരോ ചുവടുവെപ്പും. എന്നാൽ രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത്. ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു . ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജിയേയും ആശയങ്ങളേയും നിലനിർത്തുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തിൽ ഓരോ ഇന്ത്യക്കാരനും ഉറക്കെ ചൊല്ലേണ്ടത്.

 

Follow Us:
Download App:
  • android
  • ios