മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്. സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയായ മനോജിനെ മർദിച്ചത്.

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച്‌ സിപിഎം അനുഭാവിക്ക് നടുറോഡിൽ മർദനം. സിപിഎം പ്രാദേശിക നേതാവും സംഘവുമാണ് സിപിഎം അനുഭാവിയെ മർദിച്ചത്. മാരാരിക്കുളം ജനക്ഷേമത്തിന് സമീപം ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാരാരിക്കുളം സ്വദേശി മനോജിനാണ് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 19 വാർഡിൽ എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർത്ഥി വി ആർ രാജേഷ് 68 വോട്ടുകൾക്കാണ് തോറ്റത്. കോൺഗ്രസിന്റെ സി കെ പ്രേമനാണ് വാർഡിൽ ജയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player