Asianet News MalayalamAsianet News Malayalam

ആലപ്പുഴക്കാര്‍ക്ക് സത്യമറിയാം; ബൈപ്പാസിലെ ഉമ്മൻചാണ്ടിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

പിഡബ്ല്യുഡി ഫലപ്രദമായി പ്രവര്‍ത്തിച്ചു അത് പദ്ധതിക്ക് സഹായകരമായി. ഈ സര്‍ക്കാരിന്‍റെ കാലത്ത്  അതിവേഗതയില്‍ പദ്ധതി നീങ്ങി. തൊഴിലാളികള്‍ കൊവിഡ് മൂലം  മടങ്ങിയത് വെല്ലുവിളിയായി.

CM Pinarayi Vijayan replies for Oommen Chandys allegation related to delay in construction of alappuzha bypass
Author
Thiruvananthapuram, First Published Jan 28, 2021, 7:18 PM IST


ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം സംബന്ധിച്ച് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന ഉമ്മൻചാണ്ടിയുടെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി.എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് പിന്നാലെ അതിവേഗതയിലാണ് ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയായത്. കൊവിഡ് മൂലം തൊഴിലാളികള്‍ പലരും നാട്ടിലേക്ക് മടങ്ങിയത് മൂലമാണ്  ചെറിയ കാലതാമസം നേരിട്ടത്.

റെയില്‍വേ മേല്‍പ്പാലവുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കാനും സാധിച്ചു. മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്നും ബൈപ്പാസ് ഉത്ഘാടന ചെയ്യാനായി കാലതാമസം വന്നുമെന്ന വാദങ്ങള്‍ പിണറായി വിജയന്‍ തള്ളി. നാല്‍പത് വര്‍ഷങ്ങളായി ആളുകള്‍ കാത്ത് നില്‍ക്കുകയാണ് ആലപ്പുഴ ബൈപ്പാസിനായി. പിഡബ്ല്യുഡി ഫലപ്രദമായി പ്രവര്‍ത്തിച്ചു അത് പദ്ധതിക്ക് സഹായകരമായി.

ഈ സര്‍ക്കാരിന്‍റെ കാലത്ത്  അതിവേഗതയില്‍ പദ്ധതി നീങ്ങി. തൊഴിലാളികള്‍ കൊവിഡ് മൂലം  മടങ്ങിയത് വെല്ലുവിളിയായി. നിയന്ത്രണങ്ങള്‍ കുറഞ്ഞ ശേഷമാണ് തൊഴിലാളികളെ മടക്കിയെത്തിക്കാനായത്. ആലപ്പുഴക്കാര്‍ക്ക് സത്യമറിയാം അവര്‍ എല്ലാം കാണുന്നതാണ്. ഇത്തരം പ്രചാരണമഴിച്ച് വിടുന്നത് നിരുത്തരവാദപരം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios