തിരുവനന്തപുരം: കൊവിഡ് 19 വൈറസ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൈക്കൊള്ളുന്ന സംസ്ഥാനത്ത് ബിവറേജസിനെ അത്യാവശ്യകാര്യമായി കാണില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകിട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നേരത്തെ സ്വകാര്യ ബാർ കൗണ്ടർ വഴി മദ്യം പാഴ്സലായി വിൽക്കാനുള്ള സാധ്യത സർക്കാർ പരിശോധിച്ചിരുന്നു. ബാറുകളുടെ കൗണ്ടർ വഴിയുള്ള വിൽപ്പനയിൽ അടുത്ത രണ്ട് ദിവസത്തിനകം സർക്കാർ തീരുമാനമെടുക്കുമെന്നാണ് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അതേ സമയം കൊവിഡ് വൈറസ് പടരുമ്പോൾ സാഹചര്യം മുതലെടുത്ത് അവശ്യസാധനങ്ങൾ വിലകൂട്ടി വിൽക്കാനോ പൂഴ്ത്തിവെക്കാനോ ഉള്ള ശ്രമം നടത്തരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തിൽ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാൽ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി. 

ടാക്സികൾ ഓട്ട എന്നിവ അ‌ടിയന്തരസാഹചര്യത്തിൽ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ മുതിർന്ന ഒരാൾ മാത്രമേ വരാൻ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാൻ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സംസ്ഥാനത്ത് ഇന്നും 14 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകയ്ക്കും വൈറസ് ബാധ