Asianet News MalayalamAsianet News Malayalam

ലൈഫ് മിഷൻ പദ്ധതിയുടെ നേട്ടങ്ങളിൽ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു: ക്ഷുഭിതനായി മുഖ്യമന്ത്രി

ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി

cm pinarayi vijayan response on life mission controversy konni medical college inauguration
Author
Pathanamthitta, First Published Sep 14, 2020, 11:40 AM IST

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയിലൂടെ നിരവധി വീടുകൾ പൂർത്തിയാക്കി. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നേട്ടങ്ങളെ കരിവാരിത്തേക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടക്കുകയാണ്. ഇത് നെറികേടിന്‍റെ ഭാഗമാണ്. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  കി ഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട  പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റിപ്പോര്‍ട്ട് അവതരണം വേണ്ടെന്ന് നിര്‍ദ്ദേശിച്ച് ഉദ്ഘാടന ചടങ്ങിലും  മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി. റിപ്പോർട്ട് അവതരണത്തിന് ക്ഷണിച്ചപ്പോഴാണ് അത് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്ഘാചന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിച്ച ശേഷമാണ് പിന്നീട് കളക്ടര്‍ റിപ്പോര്ട്ട് അവതരിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios