Asianet News MalayalamAsianet News Malayalam

ശബരിമലയിലെ തിരക്ക്, അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി, രാവിലെ ചേരും, ദേവസ്വം മന്ത്രിയടക്കം പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും

CM Pinarayi Vijayan summons high level meeting to solve Sabarimala pilgrim rush issue asd
Author
First Published Dec 11, 2023, 6:59 PM IST

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കൂടിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. നാളെ രാവിലെ 10 ന് അവലോകന യോഗം ചേരുമെന്നാണ് അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ്‌ പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നൽ മഴ സാധ്യത; തിരുവനന്തപുരമടക്കം 4 ജില്ലകളിൽ യെല്ലോ അലർട്ട്

സുരക്ഷയോടെ സന്നിധാനം; ഇന്ന് വെര്‍ച്ച്വല്‍ ക്യൂ വഴി 43,595 ഭക്തരെത്തി

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂര്‍ണ സജ്ജമാണെന്നാണ് സർക്കാ‍ർ പറയുന്നത്. വെര്‍ച്ച്വല്‍, ക്യൂ വഴി 43,595 തീര്‍ത്ഥാടകർ ഇന്ന് സന്നിധാനത്തെത്തി. ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണിൽ ദർശനം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയില്‍ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തില്‍ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ ആഴ്ച്ചയെകാള്‍ കൂടുതലായി ഒരു മിനിറ്റില്‍ 80-85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്. നടപ്പന്തലില്‍ മാളികപ്പുറങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുക്കിയ പ്രത്യേക നടപ്പാതയും അയ്യപ്പ ദര്‍ശനം എളുപ്പത്തിലാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1950 പോലീസുകാരെയാണ് ശബരിമലയിലാകെ വിന്യസിപ്പിച്ചിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തര്‍ക്കും ഉദ്യോഗസ്ഥകര്‍ക്കും ജീവനക്കാര്‍ക്കും ദാഹമകറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്ക് വെള്ളവും ബിസ്കറ്റും വിതരണവും സജീവമാണ്. 

കാനനപാതയില്‍ ജല അഥോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങളും പൂർണ്ണ സജ്ജം. ഭക്തജന തിരക്കിനെ തുടർന്ന് പമ്പയിൽ പുതിയ കിയോസ്കുകളും സജ്ജമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios