തിരുവനന്തപുരം: സഹജീവനക്കാരനെ മർദ്ദിച്ച യൂണിയൻ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. ഇനി അഗ്രികൾച്ചറൽ സെല്ലിലാണ് സതികുമാറിന് ജോലി. സതികുമാറിന്റെ മർദ്ദനമേറ്റ ജീവനക്കാരൻ മറ്റൊരു സംഘടനയുടെ പ്രവർത്തകനാണ്. സതികുമാർ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി.