അഴിമതിക്കാർക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ല, അതിനാണല്ലോ ജയിൽ. അവിടെ പോയി സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് പറയുന്നു മുഖ്യമന്ത്രി. ജനങ്ങളാണ് ഏത് സർക്കാരിന്‍റെയും യജമാനൻമാരെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). വല്ലാത്ത അതിമോഹം ചിലർക്കുണ്ട്,
ഇത്തരക്കാരോട് പറയാനുള്ളത് ഇനിയുള്ള കാലം ജയിൽ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ് എന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വലിയൊരു നിക്ഷേപം വരുമ്പോൾ, ആ നിക്ഷേപ തുകയ്ക്ക് അനുസരിച്ച് ഒരു തുക നിശ്ചയിച്ച് അത് തനിക്ക് വേണമെന്ന് പറയാൻ മടി കാണിക്കാത്ത ചിലർ കേരളത്തിലുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

അഴിമതിക്കാർക്ക് വീട്ടിൽ നിന്ന് അധികം ഭക്ഷണം കഴിക്കാൻ കഴിയില്ല, അതിനാണല്ലോ ജയിൽ. അവിടെ പോയി സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് പറയുന്നു മുഖ്യമന്ത്രി. ജനങ്ങളാണ് ഏത് സർക്കാരിന്‍റെയും യജമാനൻമാരെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 

തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ മുന്നറിയിപ്പ്. തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒരു കുടക്കീഴിൽ അണി നിരത്തുകയാണെന്നും ചിതറിക്കിടന്നപ്പോൾ ഫലപ്രദമായ പദ്ധതി നിർവഹണത്തിന് തടസം സൃഷ്ടിച്ചുവെന്നും അതുകൊണ്ടാണ് പുതിയ സംവിധാനം കൊണ്ട് വരുന്നതെന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. 

Read More : 2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലും ലക്ഷ്യം: മുഖ്യമന്ത്രി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് നിഷേധാത്മക സമീപനം ഉണ്ടാകരുത്ർ, അഴിമതിയിൽ നിന്ന് പൂർണ്ണമായും മുക്തമാകണം. ജനങ്ങളാണ് ഏത് സർക്കാരിൻറേയും യജമാനൻമാർ, ആ യജമാനൻമാരെ സേവിക്കുന്നവരാകണ് ഉദ്യോഗസ്ഥർ. പോരായ്മകൾ തിരുത്തി മുന്നോട്ട് പോകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ സംവിധാനം നിലവിൽ വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.