മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ട് വരും. 'കേരളം' എന്ന പേരിനായി ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തിന്റ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരള' എന്നത് 'കേരളം' എന്നാക്കാൻ വീണ്ടും പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയിൽ വീണ്ടും പ്രമേയം കൊണ്ട് വരും. 'കേരളം' എന്ന പേരിനായി ഏഷ്യാനെറ്റ് ന്യൂസ് ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. 

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്