തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രതിദിന വാർത്ത സമ്മേളനം ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ നടത്തൂ. ഇന്നത്തെ വാർത്താസമ്മേളനം അവസാനിപ്പിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നേരിട്ട് അറിയിച്ചത്. 

ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിലേ നമ്മൾ തമ്മിൽ കാണൂ എന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താത്ത ദിവസങ്ങളിൽ ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.  സംസ്ഥാനത്ത് നിലവിൽ 147 പേരാണ് കൊവിഡ് രോഗബാധിതരായി ചികിത്സയിലുള്ളത്.