Asianet News MalayalamAsianet News Malayalam

​ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസസംഭാവനയെ വർ​ഗീയവൽക്കരിക്കുന്നത് അം​ഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്.

cm reaction to guruvayoor devaswam covid relief fund controversy
Author
Thiruvananthapuram, First Published May 8, 2020, 6:35 PM IST

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർ​ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഒരു പൊതുകാര്യത്തിന് സംഭാവന നൽകുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ. ​ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ വർ​ഗീയമായി മുതലെടുക്കാൻ നോക്കുന്നത് ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും. 

Read Also: സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ്; കണ്ണൂരിൽ 10 പേര്‍ക്ക് രോഗമുക്തി...

 

Follow Us:
Download App:
  • android
  • ios