വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസയെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

തിരുവനന്തപുരം: എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്‍റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസയെന്നും മുഖ്യമന്ത്രി ഓര്‍മ്മിച്ചു.

സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.