Asianet News MalayalamAsianet News Malayalam

കണ്ടെയ്ൻമെന്റ് സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രി

കണ്ടെയ്ൻമെൻ്റ സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. 

CM said there was no impediment to construction work in the containment zones
Author
Kerala, First Published May 21, 2021, 6:46 PM IST

തിരുവനന്തപുരം:  കണ്ടെയ്ൻമെൻ്റ സോണുകളിൽ നിർമ്മാണ പ്രവർത്തനം നടത്താൻ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിർദേശം നേരത്തെ തന്നെ മുന്നോട്ടുവച്ചതാണ്. നിർദേശമായി വന്നില്ലെങ്കിൽ അതിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവഴി അന്യസംസ്ഥാന തൊഴിലാളികൾ പട്ടിണിയാവുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്ന് 29,673 പേർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. 41,032 പേർ രോഗമുക്തി നേടി, 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആ‍ർ 23.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ അത് 23.18 ആണ്. മലപ്പുറത്താണ് കൂടുതൽ ടിപിആ‍ർ മറ്റു ജില്ലകളിൽ ടിപിആ‍ർ കുറഞ്ഞു വരികയാണ്. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക് ഡൌൺ മെയ്‌ 30 വരെ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ഒഴികെ ട്രിപ്പിൾ ലോക്ക്ഡൌണുണ്ടായിരുന്ന മറ്റ് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൌൺ പിൻവലിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios