കേരളത്തിലെ സ‍ർവ്വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ സ‍ർവ്വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവിയിൽ കേരളത്തിലെ കുട്ടികൾ പുറത്ത് പോയി പഠിക്കുന്ന സാഹചര്യത്തിന് പകരം പുറത്ത് നിന്നുള്ള കുട്ടികൾ കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി.

കണ്ണൂരിൽ നടന്ന നവകേരളം യുവകേരളം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ഭാഗത്തെ രണ്ടായിരത്തോളം വിദ്യാ‍ർത്ഥികൾ ഓണ്‍ലൈനായും നേരിട്ടും പങ്കെടുത്തു. സംവാദത്തിൽ തെരഞ്ഞെടുത്ത കുട്ടികളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.