വി. ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു
കണ്ണൂർ: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതിയുമായി കെഎസ്‍യു. കെഎസ്‍യുവാണ് എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ പരാതി നല്‍കിയത്. ചോരയ്ക്ക് ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പരാതിയില്‍ കെഎസ്‍യു വിശദമാക്കുന്നത്. മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയത്. വി. ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കെ. രാഗേഷ് തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമർശിക്കുകയും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഈ സർക്കാരിനെ സൃഷ്ടിക്കാൻ മർദനമേറ്റുവാങ്ങിയ, ചോരപ്പുഴ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും ഞാൻ പറയുന്നു, നിങ്ങളുടെ കൂടിയാണ് ഈ സർക്കാർ. നിങ്ങളെ പ്രയാസപ്പെടുത്തില്ല.നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതു പോലെയല്ല. ഒന്നും മറക്കില്ല, മറക്കാൻ പറ്റില്ല. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നത്. ആരെല്ലാം ഉത്തരവാദികളാണ് അവരെല്ലാം അകത്തുപോകും. അതിൽ അവസാനംവരെ പോരാടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.












