Asianet News MalayalamAsianet News Malayalam

വാക്സിൻ ചലഞ്ചിൽ ലഭിച്ച സംഭാവന കണക്കും അതിന്‍റെ വിനിയോഗവും വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ലഭിച്ചത് വലിയ പിന്തുണയും. വലിയ സഹായമൊഴുകിയപ്പോഴും ചലഞ്ചിന് ദുരിതാശ്വാസ നിധിയിൽ പ്രത്യേക ഹെഡ് ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം കൊവിഡ് 19 പ്രവർത്തനങ്ങൾക്കായി സിഎംഡിആർഎഫിൽ തുടങ്ങിയ ഹെഡിലാണ് വാക്സിന് ചലഞ്ചിൽ എത്തിയ തുകയും ഉൾപ്പെടുത്തിയത്.

CMDRF yet to show the donation received though vaccine challenge and expense of the money
Author
Thiruvananthapuram, First Published Jun 17, 2021, 11:44 AM IST

തിരുവനന്തപുരം: വാക്സിൻ ചലഞ്ചിൽ ലഭിച്ച സംഭാവന കണക്കും അതിന്‍റെ വിനിയോഗവും വ്യക്തമാക്കാതെ സിഎംഡിആര്‍എഫ്. കൊവിഡ് 19ന്‍റെ ഭാഗമായി 2020 മാർച്ച് 20 മുതൽ ഇതുവരെ ലഭിച്ച തുകയും വിനിയോഗവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സൈറ്റിലുള്ളത്. ഇതുവരെ 696 കോടി കൊവിഡ് ഫണ്ടായി സമാഹരിച്ചപ്പോൾ ഭക്ഷ്യ കിറ്റിനടക്കം ഈ തുക വിനിയോഗിച്ചതായാണ് സിഎംഡിആർഎഫ് കണക്ക്.

എപ്രിൽ മാസം കൊവിഡ് വാക്സിൻ പണം കൊടുത്ത് വാങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചതോടെ, വാക്സിൻ ചലഞ്ചുമായി ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടത് സിഎംഡിആർഎഫിൽ. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ലഭിച്ചത് വലിയ പിന്തുണയും. വലിയ സഹായമൊഴുകിയപ്പോഴും ചലഞ്ചിന് ദുരിതാശ്വാസ നിധിയിൽ പ്രത്യേക ഹെഡ് ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം കൊവിഡ് 19 പ്രവർത്തനങ്ങൾക്കായി സിഎംഡിആർഎഫിൽ തുടങ്ങിയ ഹെഡിലാണ് വാക്സിന് ചലഞ്ചിൽ എത്തിയ തുകയും ഉൾപ്പെടുത്തിയത്. ഇതോടെ കൊവിഡ് സഹായവും വാക്സിൻ ചലഞ്ചും കൂടി മറിഞ്ഞു. കണക്കിൽ ഇതുവരെ 696കോടി കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിച്ചെങ്കിലും വാക്സിൻ ചലഞ്ചിൽ മാത്രം എത്ര എത്തി എന്ന് വ്യക്തമല്ല. 

ഏപ്രിൽ മൂന്ന് വരെ 730കോടി സിഎംഡിആർഎഫിലെ കൊവിഡ് ഹെഡിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് അനുവദിച്ചതായി സൈറ്റിൽ വ്യക്തമാക്കുന്നു.730കോടിയെങ്കിൽ വാക്സിൻ ചലഞ്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ മറ്റ് ചെലവുകൾക്കായി ഈ ഹെഡിൽ നിന്നും അധിക തുക ചെലവഴിച്ചുവെന്ന് വ്യക്തമാണ്. ആദ്യഘട്ടത്തിൽ കേരളം വാക്സിൻ വാങ്ങിയെങ്കിലും പിന്നീട് കേന്ദ്രം വാക്സിൻ സൗജന്യമാക്കിയത് സർക്കാറിന് ആശ്വസമായിരുന്നു. ഇനിയുള്ള ചെലവ് ഒഴിഞ്ഞെങ്കിലും കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് വാക്സിനായി എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കിയിട്ടില്ല.

സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനടക്കം കൊവിഡ് 19 ഹെഡിൽ ജനങ്ങൾ സംഭാവന നൽകിയ തുക ചെലവഴിച്ചതായി സൈറ്റിൽ വ്യക്തമാക്കുന്നു. കിറ്റിനായി മാത്രം 450കോടിയാണ് ഇതിൽ നിന്നും ചെലവഴിച്ചത്. കശ്മീരി കുടുംബങ്ങൾക്കുള്ള സഹായം, മലപ്പുറത്ത് ആത്മഹത്യചെയ്ത് ദേവികയുടെ കുടുംബത്തിനുള്ള സഹായം, വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികൾക്കും,പ്രവാസികൾക്കമുള്ള സഹായങ്ങൾക്കും കൊവിഡ് 19 സംഭാവനകളിൽ നിന്നുമായിരുന്നു ധനവിനിയോഗം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios