Asianet News MalayalamAsianet News Malayalam

അവിനാശി അപകടം: കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടിയെന്ന് എകെ ശശീന്ദ്രൻ

 ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ലോറിയുടെ പെർമിറ്റ് റദ്ദാക്കാനുള്ള സാധ്യത അന്വേഷിക്കുമെന്നും മന്ത്രി

coimbatore ksrtc bus accident  ak Saseendran reaction
Author
Trivandrum, First Published Feb 22, 2020, 9:33 AM IST

തിരുവനന്തപുരം: കോയമ്പത്തൂരിൽ കെഎസ്ആര്‍ടിസി ബസ്സിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ.  ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. അപകടകാരണം ടയർ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും തമിഴ്നാട് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു. 

ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികൾ എടുക്കും. അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിൽ ഉണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.  ലോറിയിൽ രണ്ട് ഡ്രൈവർമാർ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios