സീറ്റിന് അവകാശവാദം ഉന്നയിച്ച് ജില്ലാ നേതാക്കൾ രംഗത്തെത്തിയതോടെയാണ് തർക്കത്തിലേക്ക് കടന്നത്. ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വിഎം ഉമ്മർ മാസ്റ്റർ എന്നിവരാണ് സീറ്റിന് സമ്മർദ്ദം ശക്തമാക്കുന്നത്.
കോഴിക്കോട്: മുനീർ ഒഴിയുന്ന കൊടുവള്ളി സീറ്റിനെ ചൊല്ലി ലീഗിൽ തർക്കം രൂക്ഷമാവുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച് ജില്ലാ നേതാക്കൾ രംഗത്തെത്തിയതോടെയാണ് തർക്കത്തിലേക്ക് കടന്നത്. ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വിഎം ഉമ്മർ മാസ്റ്റർ എന്നിവരാണ് സീറ്റിന് സമ്മർദ്ദം ശക്തമാക്കുന്നത്. മണ്ഡലത്തിൽ നിന്നും സ്ഥാനാർഥി വേണമെന്ന് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടതോടെ സമ്മർദ്ദത്തിലാണ് സംസ്ഥാന നേതൃത്വം.
അതേസമയം, കൊടുവള്ളിയിൽ വിഭാഗീയത ബാധിക്കുമോ എന്നാണ് ലീഗിന് ആശങ്ക. സംസ്ഥാന നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിക്കാനും ലീഗ് നേതൃത്വത്തിൽ ആലോചനയുണ്ട്. കെഎം ഷാജി, പികെ ഫിറോസ് എന്നിവരെയാണ് പരിഗണിക്കുന്നത്. എന്നാൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.


