Asianet News MalayalamAsianet News Malayalam

'നല്ല മഴയാണ് സാറെ, അവധി പ്രഖ്യാപിക്കൂ'; ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ കമന്‍റുകള്‍ നിറയുന്നു

കുട്ടികളെ കനത്ത മഴയില്‍ സ്കൂളില്‍ അയക്കാന്‍ ഭയപ്പെടുന്ന രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയും നിരവധിയാണ്. മഴ തുടരുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് വിഷയത്തില്‍ അധികൃതര്‍ ഒരേ സ്വരത്തില്‍ പറയുന്നത്

comments requesting holiday in official facebook pages
Author
Kochi, First Published Jul 21, 2019, 10:43 PM IST

കൊച്ചി: ''പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. നല്ല മഴയാണ് സാറെ. അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂമോ...'' ഓരോ ജില്ലകളിലെയും കളക്ടര്‍മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും മറ്റുമുള്ള പോസ്റ്റുകള്‍ക്ക് താഴെ വന്ന് നിറയുന്ന കമന്‍റുകളില്‍ ഒന്നാണിത്. മഴയുടെ ആശങ്ക കുറെ പേര്‍ പങ്കുവെയ്ക്കുമ്പോള്‍ മറ്റു ചിലര്‍ അവധി ലഭിക്കാനുള്ള സൂത്രപ്പണിയുമായും ഇറങ്ങിയിട്ടുണ്ട്.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വാട്സാപ്പിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്ന് പത്തനംത്തിട്ട ജില്ലാ കളക്ടര്‍ക്ക് പോസ്റ്റ് ഇടേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.

എന്‍റെ പൊന്നു സാറേ കണ്ണൂർ മാത്രേ മഴ ഉള്ളോ... അവിടെ അവധി കൊടുത്താലോ... എറണാകുളത്തു പെയ്യുന്നത് മഴ അല്ലേ എന്നാണ് ഒരാളുടെ ചോദ്യം. കുട്ടികളെ കനത്ത മഴയില്‍ സ്കൂളില്‍ അയക്കാന്‍ ഭയപ്പെടുന്ന രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയും നിരവധിയാണ്. മഴ തുടരുമ്പോള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് വിഷയത്തില്‍ അധികൃതര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios