പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്
നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പരാതി പിൻവലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. കേസിലെ പരാതിക്കാരിക്ക് മറ്റൊരാൾ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്. നിലവിൽ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും ഒപ്പം ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കുകയാണ് ചന്ദ്രശേഖരനെതിരെയുള്ള പുതിയ കേസ്.