പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്‍റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് ആക്രമിച്ചതെന്ന് മര്‍ദ്ദനമേറ്റ ചന്ദ്രശേഖരൻ പറഞ്ഞു. 

പാലക്കാട്: ചിറ്റൂരിൽ അറുപതുകാരനെയും കുടുംബത്തെയും ബിജെപി മണ്ഡലം പ്രസിഡന്‍റ് ആക്രമിച്ചതായി പരാതി. ചിറ്റൂർ പാലൂർ സ്വദേശി ചന്ദ്രശേഖരൻ, ഭാര്യ ശോഭന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ അഡ്മിറ്റ് ചെയ്തു. പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്‍റ് ബിജുവും ഒരു സംഘം ആളുകളും ചേർന്നാണ് മർദ്ദിച്ചതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. വിഷുവിന് രാവിലെ അമ്പലത്തിൽ പോയി വരുമ്പോൾ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. പൊലീസെത്തി കുടുംബത്തിന്‍റെ മൊഴിയെടുക്കുകയാണ്.