ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ അതിലും ഉയരത്തിലുള്ള കൊടിമരത്തിൽ സിപിഎമ്മിന്റെ പതാക ഉയർത്തിയിട്ടുണ്ടെന്നാണ് പരാതി...

തിരുവനന്തപുര: സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിൽ വച്ച് ദേശീയപതാക ഉയ‍ർത്തിയതിനെതിരെ കേസെടുക്കണമെന്ന് പരാതി. സിപിഎം ദേശീയപതാകയെ അപമാനിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ അതിലും ഉയരത്തിലുള്ള കൊടിമരത്തിൽ സിപിഎമ്മിന്റെ പതാക ഉയർത്തിയിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

ഇത് ദേശീയപതാകയോടുള്ള അവഹേളനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവതച്തിൽ അന്വേഷണം നടത്തി പതാക ഉയ‍‌‍ർത്തൽ ചടങ്ങ് സംഘടിപ്പിച്ച സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും മറ്റുള്ളവ‍ർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അജ്മൽ കരുനാഗപ്പള്ളി എന്നയാളാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. 

ഇന്ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ദേശീയപതാക ഉയർത്തിയത്. പി കെ ശ്രീമതി, എ കെ ബാലൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.