Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്നു, കെഎം ഷാജിക്കെതിരെ പൊലീസിൽ പരാതി

കൊവിഡ് 19 ക്കെതിരെ  കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി.

complaint against km shaji mla on facebook post
Author
Malappuram, First Published Apr 18, 2020, 9:33 PM IST

മലപ്പുറം: മുസ്ലീംലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പൊലീസിൽ പരാതി. കൊവിഡ് 19 ക്കെതിരെ  കേരള സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധരിപ്പിക്കുന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. സിപിഐഎം പരപ്പനങ്ങാടി നെടുവ ലോക്കല്‍ കമ്മിറ്റി അംഗം മുജീബ് റഹ്മാനാണ് പൊലീസിൽ പരാതി നൽകിയത്. 

കെഎം ഷാജി കോഴ വാങ്ങി, പ്രാഥമിക അന്വേഷണത്തിൽ വ്യക്തമെന്ന് വിജിലൻസ്

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്ന പിണറായി വിജയന്റെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് മുസ്ലീം ലീഗ് കെഎം ഷാജി എംഎല്‍എ നേരത്തെ ഫേസ്ബക്കിൽ ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. നേരത്തെ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ, കൃപേശ്‌, ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ പറ്റിയെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ മന്ത്രിമാരടക്കം പ്രതികരിച്ചിരുന്നു. പിന്നാലെ കെഎം ഷാജിയെ പിന്തുണച്ച് പ്രതിപക്ഷവും രംഗത്തെത്തി. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത്‌ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്‌ നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച്‌ അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌ ; CBI ക്കു കേസ്‌ വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

നേരത്തെ നിങ്ങൾ പ്രളയ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ കൊടുത്ത ഫണ്ടുണ്ടായത്‌ കൊണ്ട്‌ ഷുക്കൂർ , കൃപേശ്‌ , ശരത്ത്‌ ലാൽ ഷുഹൈബ്‌ കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ്‌ കൊടുത്ത്‌ വെക്കാൻ നമുക്കു പറ്റി!

അതുകൊണ്ട്‌ സക്കാത്ത്‌ മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക്‌ തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!

 

 

Follow Us:
Download App:
  • android
  • ios