ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.  ഭക്ത‍ര്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

കൊച്ചി : കൊല്ലത്തെ നവകേരളാ സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂ‍ര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹർജി സമ‍ര്‍പ്പിക്കപ്പെട്ടത്. ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് വന കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹ‍ര്‍ജിയിലെ ആവശ്യം. ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും പ്രചാരണം ഉയ‍ര്‍ന്നിട്ടുണ്ട്. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. ഭക്ത‍ര്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

ശമ്പളം നൽകാനില്ല, ടിവി എടുത്തോ; വീട്ടുജോലിക്കാരിയുടെ വീട്ടിൽ ടിവിയുമായെത്തി ദമ്പതികൾ സ്വർണം മോഷ്ടിച്ച് മുങ്ങി

YouTube video player