നേരത്തെ അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവിൽ അരുവി തന്നെ നികത്തിയെന്നാണ് പരാതി. 

കോഴിക്കോ‌ട്: കോഴിക്കോട് കക്കാടംപോയിലിൽ പി വി അൻവർ എംഎൽഎ അരുവിയുടെ ഒഴുക്ക് തടഞ്ഞ് റിസോർട്ട് നിർമിച്ചെന്ന പരാതിയിൽ കളക്ടറുടെ തെളിവെടുപ്പ് ഇന്ന്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തെളിവെടുപ്പ് നടത്തുന്നത്. നേരത്തെ അരുവിയുടെ ഒഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവിൽ അരുവി തന്നെ നികത്തിയെന്നാണ് പരാതി. 

ഗ്രീന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ടി വി രാജനാണ് പരാതി നൽകിയത്. പരാതിക്കാരനെ കൂടാതെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താമരശേരി തഹസില്‍ദാർ, കൂടരഞ്ഞി വില്ലേജ് ഓഫീസർ, പീവീആർ നാച്വർ റിസോര്‍ട്ട് മാനേജർ എന്നിവരാണ് കളക്ടറേറ്റിൽ നടക്കുന്ന തെളിവെടുപ്പിൽ ഹാജരാകേണ്ടത്. 

റിസോർട്ടിൽ കാട്ടരുവി തടഞ്ഞ് നിർമിച്ച നാലു തടയണകൾ പൊളിച്ച് നീക്കാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പൊളിച്ചുനീക്കിയപ്പോൾ അരുവി തന്നെ ഇല്ലാതാകുന്ന രീതിയിൽ മണ്ണിട്ടു എന്ന് നേരത്തെ ഹൈക്കടോതിയിൽ ഹർജി വന്നിരുന്നു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ഒരു മര്യാദ വേണ്ടേ..! കൈമലർത്തിയ റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം, നിയമപോരാട്ടത്തിൽ വിജയിച്ച് ദമ്പതികൾ

'രാത്രിയിൽ ബേക്കറി പരിസരത്ത് ഒരു പയ്യനെ കണ്ടു', ഒറ്റ ക്ലൂവിൽ സിസിടിവികൾ അരിച്ചുപെറുക്കി പൊലീസ്, ഒരാൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം