Asianet News MalayalamAsianet News Malayalam

'പ്രതിഫലം വാങ്ങി വോട്ട്'; ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

ബിഷപ്പിന്‍റെ പ്രസ്താവന പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം നിയമലംഘന സന്ദേശങ്ങൾ ജനാധിപത്യ വ്യവസ്ഥ തകർക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

complaint against thalassery archdiocese bishop mar joseph pamplany s controversial statement nbu
Author
First Published Mar 21, 2023, 7:28 PM IST

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. ബിഷപ്പിന്‍റെ പ്രസ്താവന പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം നിയമലംഘന സന്ദേശങ്ങൾ ജനാധിപത്യ വ്യവസ്ഥ തകർക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മലയാള വേദി പ്രസിഡന്‍റ് ജോർജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മീഷനെ സമീപിച്ചത്.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം. 
 

Follow Us:
Download App:
  • android
  • ios