മലപ്പുറം മങ്കടയിൽ ലീഗ് പ്രവർത്തകനെ എൽഡിഎഫ് സ്ഥാനാർഥിയുടെ ഡ്രൈവറും സുഹൃത്തും ചേർന്ന് മർദിച്ചതായി പരാതി. അങ്ങാടിപ്പുറം പഞ്ചായത്ത്‌ അംഗം ഷബീർ മാഞ്ഞാമ്പ്രക്കാണ് മർദ്ദനമേറ്റത്

മലപ്പുറം: മലപ്പുറം മങ്കടയിൽ ലീഗ് പ്രവർത്തകനെ എൽഡിഎഫ് സ്ഥാനാർഥിയുടെ ഡ്രൈവറും സുഹൃത്തും ചേർന്ന് മർദിച്ചതായി പരാതി. അങ്ങാടിപ്പുറം പഞ്ചായത്ത്‌ അംഗം ഷബീർ മാഞ്ഞാമ്പ്രക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഷബീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എൽ ഡി എഫ് സ്ഥാനാർഥി കുന്നത്ത് മുഹമ്മദിന്‍റെ ഡ്രൈവർ ഇഖ്ബാൽ, സുഹൃത്ത് ആഷിക്ക് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കുന്നത്ത് മുഹമ്മദിനെതിരെ ഷബീർ ഫേസ് ബുക്പോസ്റ്റ് ഇട്ടതാണ് പ്രകോപനമെന്നാണ് എഫ്ഐആറിലുള്ളത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player