പൊലീസ് അന്വേഷണം തികഞ്ഞ പരാജയമായിരുന്നെന്ന് ഹർജിക്കാരൻ,കുറ്റവിമുക്തനാക്കാൻ തട്ടിക്കൂട്ടിയ റിപ്പോർട്ടാണിത്  .ഹൈക്കോടതി തീരുമാനമെടുക്കുംവരെ പൊലീസിന്‍റെ  ക്ലീൻ ചിറ്റ് റിപ്പോർട് പരിഗണിക്കരുതെന്നും ആവശ്യം 

കൊച്ചി: സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ പൊലീസ് റിപ്പോ‍ർട്ടിനെതിരെ തടസവാദവുമായി പരാതിക്കാരൻ തിരുവല്ല കോടതിയിൽ,നിലവിലെ സാഹചര്യത്തിൽ പൊലീസ് റിപ്പോ‍ർട് പരിഗണിക്കരുത് .പൊലീസ് റിപ്പോ‍ർട്ടിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്,സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹൈക്കോടതി തീരുമാനമെടുക്കുംവരെ പൊലീസിന്‍റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണം തികഞ്ഞ പരാജയമായിരുന്നെന്ന് ഹർജിക്കാരൻ ആരോപിച്ചു. ആത്മാർഥയില്ലാത്ത അന്വേഷണമാണ് നടത്തിയത്.കുറ്റവിമുക്തനാക്കാൻ തട്ടിക്കൂട്ടിയ റിപ്പോർട്ടാണിത് .സജി ചെറിയാന്‍റെ ശബ്ദ പരിശോധന നടത്തിയില്ല, ശാസ്ത്രീയ പരിശോധനാ ഫലത്തിനുവേണ്ടി കാത്തതുമില്ല, 39 സാക്ഷികളുടെ മൊഴിയെടുത്തെങ്കിലും ഒന്നും രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട പാർട്ടിക്കാരെമാത്രമാണ് പൊലീസ് വിശ്വാസത്തിലെടുത്തത്,നിയമവിരുദ്ധമായ പൊലീസ് നടപടിയിൽ മനംനൊന്താണ് താൻ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനായ അഡ്വ ബൈജു നോയലാണ് തിരുവല്ല കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയത്.

'ആവശ്യത്തിന് സമയമെടുക്കാം,വിശദാംശങ്ങൾ തേടണമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം',സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ നീളും?

ഭരണഘടനയെ വിമർശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്, അതിനപ്പുറം ഒന്നും പറയേണ്ടതില്ല: എംവി ഗോവിന്ദൻ