തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിതാസെക്യൂരിറ്റിയെ മർദ്ദിച്ചെന്ന് പരാതി. പ്രസവ ചികിത്സാവിഭാഗത്തിലേക്ക് പുരുഷന്മാരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രോഗിക്കൊപ്പമെത്തിയ യുവാവാണ് തന്നെ മർദ്ദിച്ചതെന്ന് സെക്യൂരിറ്റി ബിന്ദു പറയുന്നു. സംഭവത്തിൽ പൂവാർ സ്വദേശിയായ യുവാവിനെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.