Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡിക്കൽ കോളേജ്; അവയവ മാറ്റ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അനധികൃത നിയമനം എന്ന് പരാതി


താൽകാലിക നിയമനങ്ങൾക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി യോഗ്യരായവരെ കണ്ടെത്തണമെന്നും ഇത് ലഭ്യമല്ലെങ്കില്‍ മാത്രം തസ്തികയിലേക്ക് സ്ഥാപനം ഇന്‍റർവ്യൂ നടത്തണമെന്നുമുള്ള നിർദേശം മറികടന്നാണ് നിയമനത്തിന് നീക്കമെന്നും പരാതിയില്‍ ആരോപിക്കുന്നു. 

Complaint of illegal appointment to the post of Organ Transplant Coordinator at Thiruvananthapuram Medical College
Author
First Published Nov 14, 2022, 2:57 PM IST

തിരുവനന്തപുരം: സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം. ഇതിനെതിരെ ആരോഗ്യവകുപ്പ് മന്ത്രിക്ക് കൊല്ലം ശക്തികുളങ്ങര സ്വദേശിയായ ഡോ. ഗണപതി പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവയവ മാറ്റ കോ-ഓർഡിനേറ്റർ തസ്തികയിലേക്കുള്ള നിയമനമാണ് വിവാദമായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ നെഫ്രോളജി വകുപ്പിൽ അനധികൃതമായി നിയമനം നേടിയ വ്യക്തിയെ ട്രാൻസ്പ്ലാന്‍റ് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് തിരുകി കയറ്റാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും പരാതിയിൽ പറയുന്നു. ഇരുപത്തി ആറോളം ഉദ്യോഗാർത്ഥികളുടെ അപേക്ഷ ലഭിച്ചതിൽ നിന്ന് നെഫ്രോളജി വകുപ്പിൽ അനധികൃത നിയമനം നേടിയതായി ആരോപിക്കപ്പെടുന്ന വ്യക്തിയുള്‍പ്പടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

Complaint of illegal appointment to the post of Organ Transplant Coordinator at Thiruvananthapuram Medical College

താൽകാലിക നിയമനങ്ങൾക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി യോഗ്യരായവരെ കണ്ടെത്തണമെന്നും ഇത് ലഭ്യമല്ലെങ്കില്‍ മാത്രം തസ്തികയിലേക്ക് സ്ഥാപനം ഇന്‍റർവ്യൂ നടത്തണമെന്നുമുള്ള നിർദേശം മറികടന്നാണ് നിയമനത്തിന് നീക്കമെന്നും പരാതിയില്‍ ആരോപിക്കുന്നു. 2020 -ൽ ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം എല്ലാ താൽകാലിക നിയമനങ്ങളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താന്‍ ആയില്ലെങ്കില്‍ മാത്രം അഭിമുഖം നടത്തി ഉദ്യോഗാർഥികളെ കണ്ടെത്തണം എന്നിരിക്കെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഈ നീക്കം. ഇതിന് പുറമെ മറ്റ് ജില്ലകളിൽ ഇതേ തസ്തികയിൽ വാക്ക് ഇൻ ഇന്‍റർവ്യൂ നടത്തിയപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് അഭിമുഖത്തിന് യോഗ്യരായവരെ ബന്ധപ്പെടുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ, തിരുവനന്തപുരത്ത് വാക്ക് ഇൻ ഇന്‍റര്‍വ്യൂ ഒഴിവാക്കിയത് വേണ്ടപ്പെട്ടവരെ നിയമിക്കാൻ വേണ്ടി ആണെന്ന ആക്ഷേപം ഉയർന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 29 സെപ്റ്റംബർ 2022 -ൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ബി.എസ്.സി/ എം.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക്ക് ഹെൽത്ത് വിഷയത്തിൽ ബിരുദം ആണ് ട്രാൻസ്പ്ലാന്‍റ് കോ-ഓർഡിനേറ്റർ തസ്തികയുടെ അടിസ്ഥാന യോഗ്യതയായി പറയുന്നത്. ഇതിന് പുറമെ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അംഗീകൃത ഏജൻസിയിൽ നിന്ന് അവയവം മാറ്റിവയ്ക്കല്ലിനെ കുറിച്ചുള്ള പരിശീലനവും യോഗ്യത ആയി പറയുന്നു. ഒരു വർഷത്തേക്ക് ആണ് നിയമനം. 29,535 രൂപയാണ് പ്രതിമാസ ശമ്പളം. ഒക്ടോബർ 19 ആയിരുന്നു ഇതിനായി ഉള്ള അവസാന ദിവസം. ആരോപണം ഉയര്‍ന്നതോടെ നിലവിലെ വിജ്ഞാപനം റദ്ദ് ചെയ്ത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി യോഗ്യരായവരെ കണ്ടെത്തി നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 

കൂടുതല്‍ വായനയ്ക്ക്:  KSOTTO; അവയവദാനം സര്‍ക്കാര്‍ ചെലവില്‍, വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക്

 

 

Follow Us:
Download App:
  • android
  • ios